കോഴിക്കോട് കുറ്റ്യാടി: തെങ്ങുകയറ്റ തൊഴിലാളി
തെങ്ങിൽ നിന്ന് വീണ് മരിച്ചു.
കുണ്ടുതോട് മാമ്പിലാടിലെ പി.പി.സി.
നാണുവാണ് മരിച്ചത്.
അൻപത്തൊൻപത് വയസ്സായിരുന്നു.
ഞായറാഴ്ച സ്വകാര്യവ്യക്തിയുടെ
കൃഷിയിടത്തിൽ തേങ്ങ ഇടുമ്പോഴാണ്
അപകടം സംഭവിച്ചത്. സ്വകാര്യ
ആശുപത്രിയിലെത്തിച്ചെങ്കിലും മരണം
സംഭവിക്കുകയായിരുന്നു.
സി.പി.എം. കുണ്ടുതോട്
ലോക്കൽസെക്രട്ടറിയും മാമ്പിലാട്
ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. ഭാര്യ:
സജിനി (സി.പി.എം. മാമ്പിലാട് ബ്രാഞ്ച്
കമ്മിറ്റി അംഗം). മക്കൾ: സനീഷ്,
നിജിൻ (സി.പി.എം. മാമ്പിലാട് ബ്രാഞ്ച്
അംഗം).മരുമകൾ: ലിബിഷ. സഞ്ചയനം