മലപ്പുറം ചേളാരി : ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേളാരി ചേറക്കോട് പരേതനായ തച്ചേടത്ത് മറ്റോളി അപ്പുക്കുട്ടൻ്റെ മകൻ ഷാജി (45) ആണ് മരിച്ചത്. ഡിസംബർ 12 ന് രാത്രി ചേറക്കോട് വെച്ച് ബൈക്കുകൾ തമ്മിൽ ഇടിച്ചാണ് അപകടം. പരിക്കേറ്റ ഷാജി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ യാണ് മരണപ്പെട്ടത്.
