ആലപ്പുഴ | ഡിസിസി ജനറല്‍ സെക്രട്ടറിയും, മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീദേവി രാജന്‍ വാഹനാപകടത്തില്‍ മരിച്ചു.
ചിങ്ങോലി സ്വദേശിനിയാണ്. ദേശീയപാതയില്‍ ഹരിപ്പാട് കവലക്ക് തെക്ക് എലുവക്കുളങ്ങര ജംഗ്ഷന് സമീപം ഇന്ന് രാവിലെ എട്ടോടെയായിരുന്നു അപകടം.
ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ശ്രീദേവി രാജന്‍ സഞ്ചരിച്ച സ്‌കൂട്ടറിനു പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു.
