മാരാരിക്കുളത്ത് തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് ആറുപേര്‍ക്ക് പരിക്ക്



ആലപ്പുഴ മാരാരിക്കുളത്ത് മത്സ്യബന്ധനത്തിടെ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. എഞ്ചിനും ഉപകരണങ്ങള്‍ക്കും കേടുപാട് പറ്റി.

ബുധനാഴ്ച പുലര്‍ച്ചെ 3.30ന് മത്സ്യബന്ധനത്തിന് പോയ 


ആന്റണി കാരക്കാട്ടിന്റെ പത്രോസ് വള്ളമാണ് അപകടത്തില്‍പ്പെട്ടത്. കെ.പി ആന്റണി, കെ.പി വിന്‍സന്റ്, മാര്‍ട്ടിന്‍, ഷാജി, ബെന്നി പൊന്നാട്ട്, ആന്റണി കാരക്കാട്ട് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചെട്ടികാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളം, വല, രണ്ട് എഞ്ചിന്‍,എക്കോ സൗണ്ടര്‍, കാമറ മറ്റ് ഉപകരണങ്ങള്‍ എന്നിവക്കും കേടുപാടുണ്ടായി. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശ നഷ്ടമുണ്ടായതായി വള്ളം ഉടമ ആന്റണി കാരക്കാട്ട് പറഞ്ഞു. 


അപകടത്തില്‍പ്പെട്ടവര്‍ക്കും ഉപകരണങ്ങള്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് മാരാരിക്കുളം ബ്ലോക്ക് പ്രസിഡന്റ് ഇ.വി രാജു ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post