ടിപ്പർ ലോറിയും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർ മരിച്ചു

 


 പത്തനംതിട്ട  അടൂർ   ഓട്ടോ ഡ്രൈവര്‍ പോരുവഴി ഇടയ്ക്കാട് ദേവഗിരി സ്വദേശി ഡിനു(30) ,ഓട്ടോയിലെ യാത്രാക്കാരനായ ജോണ്‍സണ്‍ (65)എന്നിവരാണ് മരിച്ചത്.ഇരുവരും സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു.മൃതദേഹങ്ങള്‍ അടൂര്‍ ഗവ: ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഇന്ന് ( തിങ്കള്‍) വൈകിട്ട് 5.30 തോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. കല്ലുകുഴിയില്‍ നിന്ന് തുവയൂര്‍ ജംഗ്ഷന്‍ വഴി മാഞ്ഞാലിയിലേക്ക് തിരിയാനായി ഓട്ടോറിക്ഷ ദിശമാറി വന്നപ്പോള്‍ നെല്ലിമുകള്‍ ഭാഗത്ത് നിന്ന് വന്ന ടോറസ് ലോറിയുടെ അടിയില്‍ പെടുകയായിരുന്നു. ഓട്ടോ ടിപ്പറിനടയില്‍ പെട്ടതോടെ നിയന്ത്രണം വിട്ട ടിപ്പര്‍ ബെന്നറ്റ് സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം ഉണ്ടായിരുന്ന മറ്റൊരു കടയുടെ. മുന്‍വശത്തേക്ക് ഇടിച്ച്‌ കയറി. ഇവിടെയുണ്ടായിരുന്നവര്‍ കടയ്ക്ക് ഉള്ളിലായായിരുന്നതിനാല്‍ മറ്റൊരു ദുരന്തം ഒഴിവായി. അടൂര്‍ പോലീസ് സ്ഥലത്തെത്തി. വിവരം അറിഞ്ഞ് നിരവധി പേര്‍ സ്ഥലത്ത് തടിച്ച്‌ കൂടിയിട്ടുണ്ട്.


Post a Comment

Previous Post Next Post