എറണാകുളത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. തേവര്‍കാട് പാറമ്മല്‍ സ്വദേശി ഡിക്സണ്‍ ഫ്രാന്‍സിസ് (44), അത്താണി ഘണ്ടാകര്‍ണവെളി സ്വദേശിനി ബിന്ദു എന്നിവരാണ് മരിച്ചത്.
ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 10 മണിയോടെ മരിച്ചു. തേവര്‍കാട് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റാണ് ഡിക്സണ്‍.
എറണാകുളം വരാപ്പുഴ പാലത്തിനു സമീപം ബ്ലൂ ബസാര്‍ മാര്‍ക്കറ്റിനു മുന്നില്‍ ഇന്നലെ രാത്രി 7നാണ് അപകടമുണ്ടായത്.
