പാലക്കാട് പ്രഭാത സവാരിക്കിടെ ഓട്ടോറിക്ഷ ഇടിച്ച് സ്കൂള്‍ പ്രിന്‍സിപ്പല്‍ മരിച്ചു



പാലക്കാട് വ്യാസവിദ്യാപീഠം പ്രിന്‍സിപ്പല്‍ ജി. ദേവന്‍ 59 വയസ്സ് അന്തരിച്ചു. ഇന്ന് രാവിലെ പാലക്കാട് എടത്തറയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരണം.

രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയപ്പോള്‍ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും, കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 


മൃതദേഹം നാളെ രാവിലെ 10.30 ന് എടത്തറയിലെ വസതിയിലും, ഉച്ചയ്ക്ക് 12ന് വ്യാസവിദ്യാപീഠം സ്കൂളിലും പൊതുദര്‍ശനത്തിന് വയ്ക്കും. അതിനുശേഷം വൈകിട്ടോടെ വടക്കഞ്ചേരി കണ്ണമ്ബ്രയിലെ കുടുംബവീടിന് സമീപം സംസ്കാരം നടക്കും. ഭാര്യ: ഷീജ. (മോയന്‍സ്കൂള്‍ അധ്യാപിക) മക്കള്‍: ദേവിക, നന്ദന.

Post a Comment

Previous Post Next Post