നിലമ്പൂർ: നാടുകാണി ചുരത്തിൽ യാത്രക്കാരെ ഭീതിയിലാഴ്ത്തി കാറിന് നേരെ കാട്ടാനയുടെ ആക്രമണം. കൈക്കുഞ്ഞ് ഉൾപ്പെടെ കാറിലുണ്ടായിരുന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. ശനിയാഴ്ച രാത്രി ഒമ്പതരയോടെ ചുരത്തിൽ തണുപ്പൻ ചോലക്ക് സമീപമാണ് സംഭവം.
വഴിക്കടവ് മുണ്ട ആശാരിപ്പൊട്ടി സ്വദേശികളായ കൂട്ടിലാടി മൻസൂർ (35), മകൻ റബീഹ് (നാല്), മാതാവ് സുബൈദ (85), സഹോദരന്‍റെ ഭാര‍്യ ഷംന ഷെറിൻ, മകൻ ആമിൽ (ഒന്നര) എന്നിവരാണ് കാറിലുണ്ടായിരുന്നത്.