സ്കൂളിന്റെ നാലാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു



എറണാകുളം .  ആലുവയിൽ സ്വകാര്യ

സ്കൂളിന്റെ നാലാം നിലയിൽ നിന്ന്

വീണ് ഗുരുതരമായി പരുക്കേറ്റ്

ചികിത്സയിലായിരുന്ന വിദ്യാർത്ഥി

മരിച്ചു. ആലുവ കരുമ്പുംകാലിൽ വീട്ടിൽ

എബി വർഗീസിന്റെ മകൻ ആദിക്

ജോൺ എബിയാണ് (12) മരിച്ചത്.

ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.

അപകടത്തെ തുടർന്ന് അതിതീവ്ര

വിഭാഗത്തിൽ ചികിത്സയിലായിരുന്ന

കുട്ടിയുടെ മരണം ഇന്നലെ 

വൈകിട്ടോടെയാണ് സ്ഥിരീകരിച്ചത്.

ഒന്നര മാസം മുമ്പാണ് ആലുവ ജീവാസ്

പബ്ലിക് സ്കൂളിന്റെ രണ്ടാം നിലയിൽ

നിന്ന് വീണ് കുട്ടിക്ക് പരിക്കേറ്റത്.

മാതാവ് ലിനോയുടെയും എബി

യുടെയും വിവാഹം കഴിഞ്ഞ് 13

വർഷത്തിന് ശേഷമുണ്ടായ ഏക

കുട്ടിയായിരുന്നു ആദിക്.

സുഹൃത്തിന്റെ കൈയ്യിൽ നിന്ന്

ഷെയ്ഡിൽ വീണ ചോദ്യ പേപ്പർ

എടുത്ത് നൽകാൻ

ചാടിയിറങ്ങിയപ്പോഴായിരുന്നു അപകടം

സംഭവിച്ചത്. മൃതദേഹം

പോസ്റ്റ്മോർട്ടത്തിന് 

മാർത്തോമ പള്ളിയിൽ സംസ്കരിക്കും

Post a Comment

Previous Post Next Post