മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പ്‌ളഗ്ഗില്‍ നിന്ന് ഷോക്കേറ്റ് 16-വയസ്സുകാരന് ദാരുണാന്ത്യംകോഴിക്കോട്: മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പ്‌ളഗ്ഗില്‍ നിന്ന് ഷോക്കേറ്റ് 16-വയസ്സുകാരന് ദാരുണാന്ത്യം.

പയ്യാനക്കല്‍ കുറ്റിക്കാട്ടുതൊടി നിലംപറമ്ബില്‍ അഭിഷേക് നായര്‍ ആണ് മരിച്ചത്. ഝാര്‍ഖണ്ഡില്‍ പ്‌ളസ്ടു വിദ്യാര്‍ഥിയാണ്. ഫോണ്‍ ചാര്‍ജാവാത്തതുകണ്ട് പ്‌ളഗ്ഗ് ഊരിനോക്കുമ്ബോള്‍ ഷോക്കേല്‍ക്കുകയായിരുന്നു. കുട്ടിയെ ഉടനെ ബീച്ച്‌ ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഝാര്‍ഖണ്ഡ് സ്വദേശിയായ പ്രദീപാണ് അച്ഛന്‍. ഒരുമാസമായിട്ടേയുള്ളൂ കുട്ടി അമ്മ ബിന്ദുവിന്റെ വീടായ പയ്യാനക്കലിലെത്തിയിട്ട്.

Post a Comment

Previous Post Next Post