ബസുകള്‍ കൂട്ടിയിടിച്ച്‌ 28 പേര്‍ക്ക് പരിക്ക് ആലപ്പുഴ  അമ്പലപ്പുഴ   എസ്‌ആര്‍ടിസി ഫാസ്‌റ്റ്‌ പാസഞ്ചര്‍ ബസ് സ്വകാര്യ ബസിന് പിന്നിലിടിച്ച്‌ 28 യാത്രക്കാര്‍ക്ക് പരിക്ക്.


ബുധന്‍ വൈകിട്ട് 6.15 ഓടെ ദേശീയ പാതയില്‍ തൂക്കുകുളം ജങ്ഷനു വടക്കു ഭാഗത്താണ്‌ അപകടം. കൊല്ലത്തുനിന്ന്‌ അലപ്പുഴയിലേക്കു വന്ന കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണംതെറ്റി ആലപ്പുഴ ഭാഗത്തേക്കു പോയ സ്വകാര്യ ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു.

ഇരുബസിലെയും യാത്രക്കാരായ കോട്ടയം സ്വദേശിനി ദീപ (45), മാരാരിക്കുളം സ്വദേശിനി അഞ്ജന (27), മണ്ണഞ്ചേരി സ്വദേശി അനീഷ് (44), കാട്ടൂര്‍ സ്വദേശി ബനഡിക്‌ട്‌, സനാതനപുരം സ്വദേശി അനുരാജ് (24), കളപ്പുര വാര്‍ഡില്‍ ശശിധരന്‍ (66), കാന്തി മതി (44), സനാതനപുരം സ്വദേശിനി കൃഷ്‌ണേന്ദു (32), വാടക്കല്‍ വീണ (27), മണ്ണഞ്ചേരി സെന്‍കുമാര്‍ (46), എറണാകുളം സ്വദേശി വിജേഷ് (32), മണ്ണഞ്ചേരി ഷാജി (55), ചെറുകര സെബാസ്‌റ്റ്യന്‍ (59), പുന്നപ്ര സ്വദേശി പ്രവീണ്‍ (34), പഴവീട് ശ്രീപാര്‍വതി (18), കുതിരപ്പന്തി ആദിത്യ(17), കാട്ടൂര്‍ സുബാഹു, നിധിന്‍ (20) തുടങ്ങിയവര്‍ക്ക്‌ പരിക്കേറ്റു.

നാട്ടുകാരും പുന്നപ്ര പൊലീസും ചേര്‍ന്ന് ആംബുലന്‍സുകളിലും സ്വകാര്യ വാഹനങ്ങളിലും ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. പുന്നപ്ര പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post