കൊച്ചി: ചേരാനെല്ലൂരില്‍ ലോറി ഇരുചക്രവാഹനങ്ങളില്‍ ഇടിച്ച് രണ്ടുമരണം. ഇടപ്പള്ളി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന വാഹനങ്ങളിലാണ് ലോറി ഇടിച്ചത്.
ലിസ ആന്റണി (37), നസീബ് (35) എന്നിവരാണ് മരിച്ചത്.
രാവിലെ പത്തരയോടെയാണ് സംഭവം. ഇടപ്പള്ളി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന മൂന്ന് ഇരുചക്രവാഹനങ്ങള്‍ക്ക് പിന്നില്‍ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ടുപേരാണ് മരിച്ചത്.
ലിസയെയും നസീബിനെയും ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ രവീന്ദ്രന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.