വെളിമുക്കിൽ തെരുവ് നായ ആക്രമണം 5പേർക്ക് കടിയേറ്റുമലപ്പുറം മുന്നിയൂർ : വെളിമുക്ക് പാലക്കൽ 3

വയസ്സുകാരനും വയോധികരും

ഉൾപ്പെടെ 5 പേർക്ക് തെരുവ്

നായയുടെ കടിയേറ്റു.

വെളിമുക്ക് പാലക്കൽ

തോട്ടശ്ശേരി ആഷിഖ് 32,

തോട്ടശ്ശേരി ഹവ്വാ ഉമ്മ 70,

ചാച്ചുണ്ണി പണിക്കർ 74,

കാട്ടുവച്ചിറ അമ്പലത്തിന്

സമീപം ബാലേരി രതീഷിന്റെ

മകൻ ആഗ്നേയ് 3,

കാട്ടിലാക്കൽ ഗോപിദാസ് 65

എന്നിവർക്കാണ് കടിയേറ്റത്.

പാലക്കലിൽ ഉച്ചയ്ക്കും

കാട്ടുവച്ചിറയിൽ

വൈകീട്ടുമായിരുന്നു

നായയുടെ പരാക്രമം. പരിക്കേറ്റ 

എല്ലാവരും തിരൂരങ്ങാടി

താലൂക്ക് ആശുപത്രിയിൽ

ചികിത്സ തേടി 3പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി 

Post a Comment

Previous Post Next Post