കാസർകോട് കാഞ്ഞങ്ങാട് കാറിന് പിന്നില്‍ മറ്റൊരു കാറിടിച്ച്‌ 5 പേര്‍ക്ക് പരുക്ക്

 


 കാസർകോട്കാഞ്ഞങ്ങാട്:  ചിത്താരി കെ എസ് ടി പി റോഡില്‍ തിങ്കളാഴ്ച പുലര്‍ചെ 12.30 മണിയോടെയുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു.

കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുകയായിരുന്ന സ്വിഫ്റ്റ് കാറിലേക്ക് പിന്നാലെ വന്ന മറ്റൊരു സ്വിഫ്റ്റ് കാര്‍ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയില്‍ രണ്ട് കാറുകളും പൂര്‍ണമായും തകര്‍ന്നു.


പരുക്കേറ്റ അജാനൂര്‍ സ്‌കൂളിന് സമീപത്തെ നിസാം, ബാശ, ബാസിത് എന്നിവര്‍ക്കും നീലേശ്വരം സ്വദേശികളായ മറ്റ് രണ്ടുപേര്‍ക്കുമാണ് പരുക്കേറ്റതെന്നാണ് വിവരം. ഇവരെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ നിസാമിനെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്

.പ്രദേശവാസികള്‍ ഓടിക്കൂടിയാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് എത്തിച്ചത്. അതേസമയം അപകടത്തിന് ഇടയാക്കിയത് മത്സരയോട്ടമാണെന്ന സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇതേക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ഇന്റിമേഷന്‍ ലഭിച്ചാല്‍ ഉടന്‍ കേസടുക്കുമെന്നും പൊലീസ് അറിയിച്ചു


Post a Comment

Previous Post Next Post