മകളുടെ പരീക്ഷയ്ക്കായി പോയി.. കാർ അപകടത്തിൽപെട്ടു… അമ്മ മരിച്ചു…. തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളിയിൽ കാർ അപകടത്തിൽപെട്ട് ഒരു മരണം. നെയ്യാറ്റിൻകര പഴയ ഉച്ചക്കട സ്വദേശി ജയലക്ഷ്മി(52) യാണ് മരിച്ചത്. മകളുടെ പരീക്ഷയ്ക്കായി കുടുംബമായി എറണാകുളത്തേക്ക് പോകുകയായിരുന്നു. ജയലക്ഷ്മിക്ക് പുറമെ ഭർത്താവും രണ്ട് പെൺമക്കളുമാണ് കാറിലുണ്ടായിരുന്നത്. മക്കളിൽ ഒരാളുടെ പരീക്ഷയ്ക്കായി ഓൾട്ടോ കാറിൽ എറണാകുളത്തേക്ക് പോവുകയായിരുന്നു. പാരിപ്പള്ളിയിൽ റോഡിന്റെ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. മക്കളിലൊരാൾക്ക് സാരമായ പരിക്കുണ്ട്. ജയലക്ഷ്മിയുടെ ഭർത്താവ് അംബുജാക്ഷനും ഒരു മകൾക്കും നേരിയ പരിക്ക് മാത്രമേയുള്ളൂ.

Post a Comment

Previous Post Next Post