കോട്ടയത്ത് എം.സി. റോഡില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യംകോട്ടയം: എം.സി. റോഡില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.

മാന്നാനം കെ.ഇ. കോളജ് ഡിഗ്രി വിദ്യാര്‍ത്ഥി ചെങ്ങളം സൗത്ത് വാഴക്കൂട്ടത്തില്‍ അനീഷ് ആര്‍. ചന്ദ്രന്റെ മകന്‍ അരവിന്ദാണ് മരിച്ചത്. എം.സി. റോഡില്‍ നാട്ടകം മറിയപ്പള്ളിക്കും വില്ലേജ് ഓഫീസിലും ഇടയിലുള്ള വളവില്‍ വൈകിട്ട് ആറ് മണിയോടെ ആയിരുന്നു അപകടം.


ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു അപകടത്തില്‍പ്പെട്ട സ്കൂട്ടര്‍. ഈ സമയം എതിര്‍ ദിശയില്‍ നിന്നും എത്തിയ ഐഷര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെതുടര്‍ന്നു മരിച്ച യുവാവിന്റെ മൃതദേഹം എംസി റോഡില്‍ തന്നെ കിടക്കുകയായിരുന്നു. ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി 108 ആംബുലന്‍സ് വിളിച്ച്‌ വരുത്തിയാണ് മൃതദേഹം

ആശുപത്രിയിലേയ്ക്ക് മാറ്റിയത്. സംഭവത്തില്‍ ചിങ്ങവനം പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post