വിമുക്തഭടനും ബന്ധുവായ കുഞ്ഞും വേമ്ബനാട്ടുകായലില്‍ മരിച്ച നിലയില്‍ആലപ്പുഴ  വിമുക്തഭടനെയും ഒന്നരവയസ്സുള്ള പെണ്‍കുഞ്ഞിനെയും കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആര്യാട് പഞ്ചായത്ത് ഏഴാംവാര്‍ഡ് ശിവകൃപയില്‍ ഗോപന്‍ (51), ഭാര്യാസഹോദരന്റെ മകള്‍ മഹാലക്ഷ്മി എന്നിവരെയാണ് ഞായറാഴ്ച രാത്രി 10.45 ഓടെ വേമ്ബനാട്ടുകായലില്‍ ചാരംപറമ്ബ് ജെട്ടിക്കുസമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്.

ആര്യാട് പോത്തശ്ശേരി അനില്‍കുമാറിന്റെയും അശ്വതിയുടെയും മകളാണ് മഹാലക്ഷ്മി. ഗോപന്റെയും അനില്‍കുമാറിന്റെയും വീടുകള്‍ അടുത്തടുത്താണ്. വൈകുന്നേരം 6.30ഓടെ അനില്‍കുമാറിന്റെ വീട്ടിലെത്തി ഗോപന്‍ മഹാലക്ഷ്മിയെയും എടുത്തുകൊണ്ട് പുറത്തേക്കു പോയതാണ്. ഏറെനേരമായിട്ടും കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങി. 


രാത്രി 10.45 ഓടെ ചാരംപറമ്ബ് ജെട്ടിക്കുസമീപം മഹാലക്ഷ്മിയുടെ മൃതദേഹമാണ് ആദ്യം കണ്ടത്. പിന്നീടാണ് സമീപത്തുനിന്ന് ഗോപന്റെ മൃതദേഹം കണ്ടെത്തിയത്. കാല്‍വഴുതി കായലില്‍ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഗോപന്‍ വിമുക്തഭടനാണ്. എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്. ആലപ്പുഴ നോര്‍ത്ത് പൊലീസ് അന്വേഷണം തുടങ്ങി. ഗോപന്റെ ഭാര്യ: ജ്യോതിലക്ഷ്മി. മക്കള്‍: അഭിരാമി, ആദര്‍ശ്.


Post a Comment

Previous Post Next Post