ഏങ്ങണ്ടിയൂർ യാത്രക്കാർക്കിടയിലേക്ക് കാർ പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചുതൃശ്ശൂർ വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ

തിരുമംഗലത്തിനടുത്ത് തിങ്കളാഴ്ച

രാവിലെ യാത്രക്കാർക്കിടയിലേക്ക്

കാർ പാഞ്ഞു കയറിയുണ്ടായ

അപകടത്തിൽ ഒരാൾ കൂടി മരിച്ചു.

തിരുമംഗലം ആരി ബാബു (55) ആണ്

മരിച്ചത്. അപകടത്തിൽ ഗുരുതര

പരിക്കറ്റ ബാബു തൃശൂർ ജൂബിലി

മിഷൻ ആശുപത്രിയിൽ തീവ്ര

പരിചരണ വിഭാഗത്തിലായിരുന്നു.

ഇന്ന് രാവിലെയാണ് മരിച്ചത്. കരിമ്പ്

ജ്യൂസ് കച്ചവടക്കാരനായ ബാബു

അറബാന തള്ളിപ്പോവുമ്പോഴാണ്

കാർ ഇടിച്ചു വീഴ്ത്തിയത്.  വാടാനപ്പള്ളി ഭാഗത്തു നിന്നും വന്ന

കാറാണ് യാത്രയ്ക്കാർക്കിടയിലേക്ക്

പാഞ്ഞു കയറിയത്. അപകടത്തിൽ

തിരുമംഗലം സ്വദേശിയായ

വാലിപ്പറമ്പിൽ അംബി (59)

തൽക്ഷണം മരിക്കുകയും

ഏങ്ങണ്ടിയൂർ പുറത്തൂർ ജോസഫ്

(43) ന് പരിക്കേൽക്കുകയും

ചെയ്തിരുന്നു.

അപകടത്തിനിടയാക്കിയ കാർ

വാടാനപ്പള്ളി പോലീസ്

കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Post a Comment

Previous Post Next Post