വയോധികൻ തീയിലകപ്പെട്ട് മരിച്ചു

 


വയനാട് : മാനന്തവാടി വരടിമൂല പുൽപ്പറമ്പിൽ (കിഴക്കയിൽ)

തോമസ് 77 ആണ് മരണമടഞ്ഞത്. ഇന്ന് 3.30തോടെ വീടിനോട്

ചേർന്ന റബ്ബർ തോട്ടത്തിലുണ്ടായ അഗ്നിബാധയിലകപ്പെട്ടാണ്

മരണം സംഭവിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. ചപ്പ് ചവറുകൾ ക

ത്തിക്കുന്നതിനിടെയാണ് തോട്ടത്തിന് തീപിടിച്ചതെന്നാണ് പ്രാഥമിക

വിവരം. തുടർന്ന് നാട്ടുകാർ ചേർന്ന് തീ അണക്കുന്നതിനിടെ

തോമസ് തീയിൽ അകപ്പെടുകയായിരുന്നു. തുടർന്നുണ്ടായ തീ

യിലും പുകയിലും പെട്ടാണ് മരണമെന്നാണ് സൂചന. മാനന്തവാ

ടിയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയെങ്കിലും

അവശനായി കിടന്ന തോമസിനെ നാട്ടുകാർ കണ്ടെത്തി വയനാട്

മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ശരീ

രത്തിൽ കാര്യമായ് പൊള്ളലേറ്റ പാടുകൾ കാണാത്തതിനാൽ

ശ്വാസം മുട്ടിയാണ് മരിച്ചതെന്നും സൂചനയുണ്ട്.


ആക്‌സിഡന്റ് റെസ്ക്യൂ 24×7

എമർജൻസി ആംബുലൻസ് സർവീസ് വയനാട് മാനന്തവാടി 8606295100

Post a Comment

Previous Post Next Post