ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസും ജീപ്പും കൂട്ടിയിടിച്ച്‌ എട്ടുപേര്‍ക്ക് പരുക്ക്റാന്നി: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസും ജീപ്പും കൂട്ടിയിടിച്ച്‌ എട്ടുപേര്‍ക്ക് പരുക്കേറ്റു. ശബരിമലയിലേക്ക് പോകുകയായിരുന്ന മിനി ബസ്സും ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

തെങ്കാശി സ്വദേശികളായ മുത്തയ്യ (50), ഐശ്വര്യ (9), ചിന്നസ്വാമി (60), പ്രേംകുമാര്‍ (38), ചന്ദ്രദേവി (68), മിത്രതന്‍ (29), കലൈമകള്‍ (54), ചെന്നൈ സ്വദേശി രാജേന്ദ്രന്‍ (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് പുനലൂര്‍ മുവാറ്റുപുഴ സംസ്ഥാനപാതയില്‍ തോട്ടമണ്‍ ജങ്ഷനു സമീപം വളവിലാണ് അപകടം.


പരുക്കേറ്റവരെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ആദ്യം റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് സാരമായി പരുക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post