കോഴിക്കോട് ബൈക്ക് അപകടത്തിൽ മുൻ സൈനികൻ മരിച്ചു

 കോഴിക്കോട്: മുൻ സൈനികൻ ബൈക്ക് മതിലിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. കിഴക്കോത്ത് തൈക്കിലാട്ട് കുയിൽതൊടികയിൽ ദിലീപ് കുമാർ (40) ആണ് തിങ്കളാഴ്ച വൈകുന്നേരം കുരുവട്ടൂർ കുമ്മങ്ങോട്ട്താഴത്തുണ്ടായ അപകടത്തിൽ മരിച്ചത്. 15 വർഷത്തോളം ഇന്ത്യൻ സൈന്യത്തിൽ പ്രവർത്തിച്ച ദിലീപ് ജമ്മു കശ്മീർ, ഉത്തർ പ്രദേശ്, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ സൈനികസേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൂന്ന് വർഷം മുമ്പാണ് സൈന്യത്തിൽ നിന്ന് വിരമിച്ചത്.

സെക്യൂരിറ്റി ജോലി കഴിഞ്ഞ് വേങ്ങേരിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങു​മ്പോഴാണ് അപകടം. നാട്ടുകാർ. മെഡിക്കൽ കോളജ്

ആശുപത്രിയിലെത്തിക്കുമ്പോഴേക്കും

മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ്

മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: അഞ്ജു.

മക്കൾ: ആര്യൻ, അലിയ. പിതാവ്:

തൈക്കിലാട്ടു കരുണാകരൻ. അമ്മ:

സാവിത്രി. സഹോദരങ്ങൾ: മിനി

(മാധ്യമം ഫോട്ടോഗ്രാഫർ

ബൈജു

കൊടുവള്ളിയുടെ സഹോദരി), കെ. ടി

വിനൂപ്(പെരുവയൽ സഹകരണ

ബാങ്ക്).


Post a Comment

Previous Post Next Post