കോഴിക്കോട് കൊയിലാണ്ടി: ബൈക്ക് യാത്രികൻ ലോറിക്കടിയിൽപ്പെട്ട് ഗുരുതര പരുക്ക്. നടുവണ്ണൂ ർ കേളോത്ത് സുരേഷ് ബാബു (54)നാണ് പരുക്കേറ്റത്. നടുവണ്ണൂർ റീജിയണൽ കോഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയാണ്. രാത്രി 7 മണിയോടെ ദേശീയപാതയിൽ സ്റ്റേറ്റ് ബാങ്കിനു മുന്നിൽ ആണ് അപകടം ഉണ്ടായത്.
ഒരേ ദിശയിൽ പോകുകയായിരുന്നു ബൈക്കും ലോറിയും. അപകടത്തെ തുടർന്ന് അഗ്നി രക്ഷാ സേനയും, അരവിന്ദ് എസ് ഐ.യുടെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി. നാട്ടുകാരുടെയും ആംബുലൻസ് ഡ്രൈവർമാരുടെയുടെയും സഹായത്തോടെ ആശുപത്രിയിൽ എത്തിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അപകടത്ത തുടർന്ന് നഗരത്തിൽ ഗതാഗതകുരുക്കുണ്ടായി.