ഡ്രൈവർക്ക് ശാരീരിക ബുദ്ധിമുട്ട്: അടൂരില്‍ ബസ് നിയന്ത്രണം വിട്ട് കാറിലിടിച്ച ശേഷം റോഡരികിലേക്ക് ചരിഞ്ഞു, ബസ് ഡ്രൈവര്‍ക്കും വിദ്യാര്‍ത്ഥിനിക്കും പരിക്ക് പത്തനംതിട്ട അടൂര്‍: സ്വകാര്യ ബസിലെ ഡ്രൈവര്‍ക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് കാറിലിടിച്ച ശേഷം റോഡരികിലേക്ക് ചരിഞ്ഞു.

സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കും ബസില്‍ യാത്ര ചെയ്തിരുന്ന വിദ്യാര്‍ത്ഥിനിക്കും നിസ്സാര പരിക്കേറ്റു.


ബസ് ഡ്രൈവര്‍ അടൂര്‍ തെങ്ങമം സരസ്വതി വിലാസം ജ്യോതിഷ് കുമാര്‍(33), വിദ്യാര്‍ത്ഥിനി ആദിക്കാട്ടുകുളങ്ങര വല്ലിവിളയില്‍ ഷഹാന ഫാത്തിമ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് 3.50-ന് അടൂര്‍ പന്നിവിഴ പാണ്ടിക്കുടി ജംങ്ഷനു സമീപമത്തുവച്ചാണ് അപകടം സംഭവിച്ചത്.


പത്തനാപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്. ഇതിനിടെയാണ് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന പൂഴിക്കാട് മലമുകളില്‍ അനു വില്ലയില്‍ അനൂപ് വര്‍ഗ്ഗീസിന്‍്റെ കാറില്‍ ബസിടിച്ചു. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. മറ്റ് യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് പൊലീസ് പറഞ്ഞു

Post a Comment

Previous Post Next Post