കൊല്ലം ശാസ്താംകോട്ട: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്ക് മതിലില്‍ ഇടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.
പള്ളിശ്ശേരിക്കല്‍ തെറ്റിക്കുഴി കിഴക്കതില്‍ അബ്ദുല്‍ സമദ് (45) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് പള്ളിശ്ശേരിക്കല്‍ കൊപ്പാറ മുക്കിലാണ് അപകടം നടന്നത്.
സമീപത്ത് തന്നെയുടെ സഹോദര വീട്ടിലെത്തി ഉമ്മ സുബൈദയെ കണ്ട ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിവരുമ്ബോഴായിരുന്നു അപകടം. ഉടന്‍ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രി എത്തിച്ചങ്കിലും മരിച്ചു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചക്ക് പള്ളിശ്ശേരിക്കല്‍ മുസ്ലിം ജമാഅത്തില്‍ ഖബറടക്കം. പ്രവാസിയായ അബ്ദുല്‍ സമദ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ഭാര്യ: നജീബ (സുനി). മക്കള്‍: ആഷിഖ്, അല്‍ഫിയ.