ദേശീയ പാതയിൽ പയ്യോളിയിൽ ലോറിയും കാറും കൂട്ടിയിടിച്ചു; കാർ യാത്രികരായ ദമ്പതികൾ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു
കോഴിക്കോട്  പയ്യോളി: ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കാറിലുണ്ടായിരുന്ന രണ്ടു പേർക്ക് നിസാര പരിക്കേറ്റു. ഇന്ന് വൈകീട്ട് 4മണിയോടെയാണ് സംഭവം.

മലപ്പുറത്ത് നിന്നും കണ്ണൂരിലേക്ക്

പോവുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാറും എതിർദിശയിലേക്ക് വരികയായിരുന്ന ചരക്ക്ലോറിയുമാണ് കൂട്ടിയിടിച്ചത്.

കാറിലുണ്ടായിരുന്നവർ ഇരിട്ടി സ്വദേശികളാണ്. 

ഇടിയുടെ ആഘാതത്തിൽ ലോറിക്കുള്ളിലേക്ക്

കാർ കുടുങ്ങി. നാട്ടുകാർ ഏറെ പണിപ്പെട്ടാണ്

കാർ, ലോറിയിൽ നിന്നും നീക്കം ചെയ്തത്.

Post a Comment

Previous Post Next Post