ഏറ്റുമാനൂരിൽ അശ്രദ്ധമായി തുറന്ന കാറിന്റെ ഡോറിൽ സ്കൂട്ടർ തട്ടി; തെറിച്ചുവീണ പതിനഞ്ചുകാരന്റെ ഇരുകാലുകളിലും സ്വകാര്യ ബസ്കയറിയിറങ്ങി; സ്കൂട്ടറോടിച്ചിരുന്ന ബന്ധുവായ സ്ത്രീക്കും പരിക്ക്ഏറ്റുമാനൂർ: അശ്രദ്ധമായി തുറന്ന

കാറിന്റെ ഡോറിൽ തട്ടിയ

സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ

15കാരന്റെ ഇരു കാലുകളിലും

സ്വകാര്യ ബസിന്റെ പിൻചക്രം

കയറിയിറങ്ങി.  സ്കൂട്ടറോടിച്ചിരുന്ന ബന്ധുവായ

സ്ത്രീക്കും പരിക്കുണ്ട്.

പുതുപ്പള്ളി ഇരവിനല്ലൂർ

മേച്ചേരിയിൽ മഹേഷ് കുമാറിന്റെ

മകൻ അർജുൻ, മഹേഷിന്റെ

സഹോദരൻ പ്രദീപിന്റെ ഭാര്യ

പേരൂർ ശ്രീലകം ആശാ പ്രദീപ്

എന്നിവർക്കാണ് പരിക്കേറ്റത്.

ഇരുവരെയും തെള്ളക

സ്വകാര്യ ആശുപത്രിയിൽ

പ്രവേശിപ്പിച്ചു.

ഏറ്റുമാനൂർ - പൂഞ്ഞാർ സംസ്ഥാന

പാതയിൽ പാറക്കണ്ടം ജംഗ്ഷനു

സമീപം ഇന്നലെ ഉച്ചകഴിഞ്ഞ്

രണ്ടിനാണ് അപകടം.  നിർത്തിയിട്ടിരുന്ന കാറിൽ നിന്നും

സമീപത്തെ ബാങ്കിലേക്കു

പോകാൻ ഇറങ്ങിയയാൾ ഡോർ

അശ്രദ്ധമായി തുറന്നതാണ്

അപകടത്തിനിടയാക്കിയത്.

ഡോറിൽ തട്ടി ഇരുവരും സ്വകാര്യ

ബസിന് മുന്നിലേക്കാണ് വീണത്.

ബസ് പെട്ടെന്ന് നിർത്തിയെങ്കിലും

പിൻചക്രം അർജുന്റെ കാലിലൂടെ

കയറി.

ഒടിഞ്ഞു തൂങ്ങിയ കാലുകളുമായി

വഴിയിൽകിടന്ന അർജുനെ ഈ

സമയം അവിടെ ഉണ്ടായിരുന്ന

അതിരമ്പുഴ സ്വദേശി

തുരുത്തിപ്പറമ്പിൽ

വിഷ്ണുകുമാറും ഏറ്റുമാനൂർ

സ്വദേശി വെളുത്തേടത്ത് നാസറും

ചേർന്ന് ഓട്ടോറിക്ഷയിൽ

ആശുപത്രിയിലെത്തിക്കുകയായി

രുന്നു.

Post a Comment

Previous Post Next Post