അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടംപത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടം. ബസും മിനി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

പത്തനംതിട്ട മണ്ണാറക്കുളഞ്ഞിയയിലാണ് സംഭവം. ആന്ധ്രയില്‍ നിന്നുള്ള സംഘമാണ് ബസില്‍ ഉണ്ടായിരുന്നത്. ദര്‍ശനം കഴിഞ്ഞു മടങ്ങിയ ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ ബസും സന്നിധാനത്തേക്ക് പോകുകയായിരുന്ന തിരുവനന്തപുരം പാറശാല സ്വദേശികള്‍ സഞ്ചരിച്ച മിനി ബസുമാണ് കൂട്ടിയിടിച്ചത്.


അതേസമയം, പരിക്കേറ്റവരുടെ നില ഗുരുതരമല്ല. അപകട സ്ഥലത്ത് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യരടക്കം എത്തി വിവരങ്ങള്‍ അന്വേഷിച്ചു.

Post a Comment

Previous Post Next Post