തിരൂരങ്ങാടി ത്രിക്കുളം കാർ നിയന്ത്രണം വിട്ട് മറിഞ്ഞു മൂന്ന് പേർക്ക് പരിക്ക്



മലപ്പുറം പരപ്പനങ്ങാടി നാടുകാണി സംസ്ഥാന പാതയിൽ  തിരൂരങ്ങാടി ത്രിക്കുളം വീണ്ടും അപകടം കാർ നിയന്ത്രണം വിട്ട് മറിഞ്ഞു മൂന്ന് പേർക്ക് പരിക്ക് : ഒരാളുടെ പരിക്ക് ഗുരുതരം..ഇന്ന് പുലർച്ചെ 4 മണിക്ക് പത്തിനാറുങ്ങലിൽ നിന്നും പണി കഴിഞ്ഞു കൊണ്ടോട്ടിയിലേക്ക്പോവുന്ന കാർ യാത്രക്കാരായ വർക് ഷോപ്പ് തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.. കൊണ്ടോട്ടി സ്വദേശി സിനാൻ ഉൾപെടെ 3 യാത്രക്കാർ ആയിരുന്നു കാറിൽ ഉണ്ടായിരുന്നത്... പരിക്കേറ്റവരേ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇവിടെ ഉള്ള അപകട വളവിൽ Street ലൈറ്റുകൾ കത്താത്തതും റോഡിലെ അശാസ്ത്രീയ നിർമാണവുമാണ് നിരന്തരം ഉണ്ടാകുന്ന രാത്രി അപകടങ്ങൾക്ക് കാരണം. കഴിഞ്ഞ ദിവസം ഒരു ബൈക്ക് യാത്രക്കാരൻ അപകടത്തിൽ പെട്ടു ഇവിടെ മരിച്ചിരുന്നു. നാടുകാണി പദ്ധതി വർക്ക് നടക്കുമ്പോൾ തന്നെ ഇവിടത്തെ അശാസ്ത്രീയ നിർമ്മാണം PWD ഉദ്യോഗ്ഥരോയും മന്ത്രി ഉൾപെടെയുള്ള ഭരണാധികാരികളെയും അറിയിച്ചു വർഷങ്ങളായിട്ടും പരിഹാരം കണ്ടിട്ടില്ല.. PWD ഇവിടെ നടത്തേണ്ട ഫണ്ട് വക മാറ്റി വേങ്ങര മലപ്പുറം മണ്ഡലങ്ങളിൽ ചെലവഴിക്കുകയായിരുന്നു. ഇതിനെതിരെ സംയുക്ത സമര സമിതി കൊടുത്ത കേസ്‌ ഹൈ കോടതിയിൽ നടക്കുന്നുണ്ട്. നിലവിൽ നടന്ന അപകടവും ഹൈ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വരാൻ ശ്രമിക്കുന്നുണ്ട് സംയുക്ത സമര സമിതി

Post a Comment

Previous Post Next Post