കോട്ടയം മാങ്ങാനത്ത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണു രണ്ടു വയസുകാരിക്ക് ദാരുണാന്ത്യംകോട്ടയം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കൽ വഴുതി കിണറ്റിൽ വീണ് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം. മാങ്ങാനം ലക്ഷംവീട് കോളനിയിൽ ഒളവാപ്പറമ്പിൽ ശാലു സുരഷ് നിബിൻ ബിജു ദമ്പതികളുടെ മകൾ നൈസാ മോൾ (രണ്ട് വയസ്) ആണ് മരിച്ചത്.  ഇന്ന് വൈകുന്നേരം ആയിരുന്നു    സഭവം. വീട്ടു മുറ്റത്തെ കിണറിനു സമീപം കളിക്കുകയായിരുന്നു കുട്ടി. ഈ സമയത്ത് മണല്‍കൂനയ്ക്കു മുകളില്‍ കളിക്കുന്നതിനിടെ കുട്ടി കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു.


കുട്ടിയെ കാണാതെ വന്നതോടെ ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി. ദമ്പതികള്‍ക്ക് ഒരു വയസും 10 മാസവുമുള്ള 2 കുട്ടികള്‍ കൂടിയുണ്ട്.

Post a Comment

Previous Post Next Post