റോഡ് കുറുകെ കടക്കുന്നതിനിടെ ചരക്ക് ലോറിയിടിച്ച് വയോധിക മരണപ്പെട്ടു


 


തൃശ്ശൂർ പട്ടിക്കാട്. ദേശീയപാത ചെമ്പൂത്രയിൽ

റോഡ് കുറുകെ കിടക്കുകയായിരുന്ന

വയോധികയെ ചരക്ക് ലോറിയിടിച്ച്

അപകടം. ഗുരുതരമായി പരിക്കേറ്റ ഒല്ലൂക്കര

ശ്രേയസ് നഗർ തിയാട്ടുപറമ്പിൽ ലീല (67) യെ

തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ

പ്രവേശിപ്പിച്ചെങ്കിലും അൽപ്പം മുമ്പ് മരണപ്പെട്ടു . ഉച്ചയ്ക്ക് 11:30 യോടെയാണ്

അപകടം ഉണ്ടായത്. പാലക്കാട് ഭാഗത്തേക്ക്

പോവുകയായിരുന്ന ചരക്ക് ലോറി ചെമ്പൂത്ര

ബസ് സ്റ്റോപ്പിന് സമീപം ദേശീയപാത

കുറുകെ കടക്കുകയായിരുന്ന ലീലയെ

ഇടിക്കുകയായിരുന്നു. അപകടത്തിൽ

ലീലയുടെ തലയ്ക്ക് ഗുരുതരമായി

പരിക്കേറ്റിട്ടുണ്ട്.

ചെമ്പൂത്ര മകരെച്ചൊവ്വ

മഹോത്സവത്തോടനുബന്ധിച്ച് പീച്ചി

പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി എം

രതീഷിന്റെ നേതൃത്വത്തിൽ

സുരക്ഷാക്രമീകരണങ്ങളും ഗതാഗത

നിയന്ത്രണങ്ങളും ഏർപ്പെടുത്തി

വരികയാണ്.

ആക്‌സിഡന്റ് റെസ്ക്യൂ 24×7

എമർജൻസി ആംബുലൻസ് സർവീസ് പട്ടിക്കാട് 8289876298

Post a Comment

Previous Post Next Post