അമിതവേഗതയിലെത്തിയ കാര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി;ബസ് കാത്ത് നിന്നയാള്‍ക്ക് ദാരുണാന്ത്യം

 


കാസർകോട്  കാഞ്ഞങ്ങാട്:  അമിതവേഗതയിലെത്തിയ കാര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി.

ബസ് കാത്ത് നിന്നയാള്‍ക്ക് ദാരുണാന്ത്യം. പുല്ലൂര്‍ മാക്കരങ്കോട്ടെ വാഴക്കോടന്‍ വീട്ടില്‍ ഗംഗാധരന്‍ (65) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാല് മണിയോടെ പുല്ലൂര്‍ പാലത്തിന് സമീപമാണ് അപകടം നടന്നത്.


സമീപത്തെ മില്‍മ ബൂതിനോട് ചേര്‍ന്നാണ് ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ടായിരുന്നത്. കാസര്‍കോട് ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന വാഗന്‍ ആര്‍ കാറാണ് അപകടം വരുത്തിയത്. മുള്ളേരിയ സ്വദേശിയാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്നു.

റോഡിന്‍റെ നേരെ എതിര്‍ ദിശയിലേക്കാണ് കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നതിന് മുമ്ബ് ഗംഗാധരനെയും കൊണ്ട് കാര്‍, ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ച്‌ കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.


പരിസരത്തുണ്ടായിരുന്നവര്‍ ഓടിക്കൂടി ഫയര്‍ ഫോഴ്‌സിനെയും ഹൊസ്ദുര്‍ഗ് പൊലീസിനെയും വിവരം അറിയിച്ച്‌ ഗംഗാധരനെ പുറത്തെടുത്ത് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പെരിയ ഭാഗത്തേക്ക് പോകാനാണ് ഗംഗാധരന്‍ ബസ് കാത്ത് നിന്നിരുന്നത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post