കണ്ണൂർ കണ്ണവം : ബൈക്കിൽനിന്ന് വീണ് സ്ത്രീ മരിച്ചു. ഈസ്റ്റ് വളള്യായിയിലെ മണപ്പാട്ടി കനക(51)യാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് കണ്ണവം വെളുമ്പത്താണ് സംഭവം. നിർമ്മാണ തൊഴിലാളിയാണ് കനക.
കണ്ണവത്ത് നിന്ന് ജോലി കഴിഞ്ഞ് ബൈക്കിൻ്റെ പിന്നിലിരുന്ന് ചെറുവാഞ്ചേരി ഭാഗത്തേക്ക് പോകുന്ന വഴിയാണ് അപകടം.കണ്ണവം പോലീസും നാട്ടുകാരും ചേർന്ന് ഉടൻ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.
ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ:രാഹുൽ,റിയ.സഹോദരങ്ങൾ :രാഘവൻ,ശ്രീധരൻ,ശാരദ,ശാന്ത,ലീല,കമല,വത്സല,ഷൈലജ,സരോജിനി,പരേതരായ യശോദ.