രാജാക്കാട് ടൗണിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് സ്വകാര്യ സ്കൂൾ ബസിൽ ഇടിച്ച് . കോളേജ് വിദ്യാർത്ഥിക്ക് പരിക്ക്ഇടുക്കി  രാജാക്കാട് : രാജാക്കാട് ടൗണിന് സമീപം കോളേജ് വിദ്യാർത്ഥി സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ അപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് പരിക്ക്. വെള്ളത്തൂവൽ സ്വദേശി എബിൻ തങ്കച്ചനാണ് പരിക്കേറ്റത്.പരിക്കേറ്റ എബിനെ രാജാക്കാട് ഉള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്കും കാലിനും പരിക്കുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.രാജാക്കാട് പൊന്മുടി റോഡിൽ ഇന്ന് രാവിലെ ചെറുപുറം ജംഗ്ഷന് സമീപമായായിരുന്നു അപകടം.നിയന്ത്രണം വിട്ട ബൈക്ക് രാജാക്കാട് ഉള്ള സ്വകാര്യ സ്കൂൾ ബസിൽ ഇടിച്ചാണ് നിന്നതെന്നാണ് ലഭ്യമായ വിവരം. അപകടത്തിൽ ബസിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്... എബിൻ രാജാക്കാട് സാൻജോ കോളേജിലെ വിദ്യാർത്ഥിയാണ്...

 

Post a Comment

Previous Post Next Post