പാമ്പാടിയിൽ ബൈക്കിൽ ടോറസ് ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു.
 കോട്ടയം പാമ്പാടി: എട്ടാം മൈലിൽ ബൈക്കിൽ ടോറസ് ഇടിച്ച് വീട്ടമ്മ മരിച്ചു. മീനടം ചകിരിപ്പാടം വീട്ടിൽ സാം സി. മാത്യുവിൻ്റെ ഭാര്യ ഷൈനി സാം (48) ആണ് മരിച്ചത്.

        ഇന്ന് ഉച്ചയോടെ ദേശീയ പാത 183ൽ പാമ്പാടിക്ക്‌ സമീപം എട്ടാം മൈൽ ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. മകൻ അഖിൽ സാം മാത്യുവിൻ്റെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ടുള്ള യാത്രക്ക് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. എട്ടാം മൈൽ ജംഗ്ഷനിൽ നിന്ന് മീനടം റോഡിലേക്ക് വളവ് തിരിയുമ്പോൾ പിന്നിൽ നിന്നെത്തിയ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടോറസിനടിയിലേക്ക് വീണാണ് അപകടം. അഖിൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.

      രണ്ട് വർഷം മുമ്പാണ് ഷൈനിയുടെ മൂത്ത മകൻ അനിൽ സാം ബാംഗ്ലൂരിൽ അപകടത്തിൽ. മരിച്ചത്.          


Post a Comment

Previous Post Next Post