ഗുഡ്സ് ഓട്ടോ ഇടിച്ച് ബൈക്ക്‌ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം; ഇടിച്ച ഗുഡ്സ് ഓട്ടോ നിർത്താതെ പോയിമലപ്പുറം   പെരിന്തൽമണ്ണ: അങ്ങാടിപ്പുറം വൈലേങ്ങര -

വളാഞ്ചേരി റോഡിൽ പുത്തനങ്ങാടിക്കടുത്ത്

ഗുഡ്സ് ഓട്ടോ ബൈക്കിലിടിച്ച് യുവാവ്

മരണപ്പെട്ടു.

അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി

അൻസാർ നടക്കാവിൽ (25) ആണ്

മരണപ്പെട്ടത്.

ഇന്നലെ രാത്രി 8:45 നാണ് അപകടം

സംഭവിച്ചത്.

രാത്രി എം ഇ എസ് ഹോസ്പിറ്റലിൽ നിന്നും

ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരുമ്പോൾ

പുത്തനങ്ങാടിക്കടുത്ത് വെച്ച് എതിരെ ലൈറ്റ്

തെളിയിക്കാതെ വന്ന ഗുഡ് ഓട്ടോ ഇടിച്ച്

റോഡിലേക്ക് അൻസാർ തെറിച്ച്

വീഴുകയായിരുന്നു. എന്നാൽ, അപകടത്തിൽ

പെട്ട യുവാവിനെ രക്ഷിക്കാൻ ശ്രമിക്കാതെ

ഗുഡ്സ് ഓട്ടോ തിരിച്ച് പോകുകയാണുണ്ടായത്.

തിരിച്ച് പോകുന്നതിനിടെ ഈ വാഹനം

അൻസാറിന്റെ കാലിലൂടെ കയറിയിറങ്ങി

എന്നാണ് നാട്ടുകാർ പറയപ്പെടുന്നത്. ശേഷം

വാഹനം ആളൊഴിഞ്ഞ സ്ഥലത്ത്

ഒളിപ്പിക്കുകയും ചെയ്തു.

ടർഫിൽ കളികഴിഞ്ഞ് മടങ്ങുന്നവരാണ്

റോഡിൽ രക്തം വാർന്ന നിലയിൽ യുവാവിനെ

കണ്ടത്. ഉടനെ അവർ എം ഇ എസ്

ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും നേരത്തേ

തന്നെ മരണം സംഭവിച്ചിരുന്നു.

നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ

പ്രദേശവാസിയായ ആളുടെതാണ് ഗുഡ്സ്

ഓട്ടോ എന്ന് തിരിച്ചി ഞ്ഞിട്ടുണ്ട്.

മൃതദേഹം ഇപ്പോൾ എം ഇ എസ്

ഹോസ്പിറ്റലിലാണ്. പോസ്റ്റുമോർട്ടത്തിന്

ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

ഭാര്യയും മൂന്ന് മാസം പ്രായമായ ഒരു കുട്ടിയും

ഉണ്ട്.ഭാര്യ ഷബ്ന

Post a Comment

Previous Post Next Post