കാറുകളും ബൈക്കും കൂട്ടിയിടിച്ചു; എക്സൈസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
കാസർകോട്: പെരിയ ദേശീയപാതയിൽ രണ്ടു കാറുകളും ബൈക്കും കൂട്ടിയിടിച്ച് എക്സൈസ് ഉദ്യോഗസ്ഥനായ യുവാവിനു ദാരുണാന്ത്യം. പെരിയ ആലക്കോട് സ്വദേശിയും കാസർകോട് കോടതിയിലെ എക്സൈസ് ലെയ്സൺ ഓഫീസറു മായ ദിപിൻ കുമാർ (31) ആണ് മരിച്ചത്. 


ചൊവ്വാഴ്ച വൈകുന്നേരം നാലര മണിയോടെ പെരിയ നവോദയ വിദ്യാലയത്തിന് സമീപത്തെ ദേശീയപാതയിലാണ് അപകടമുണ്ടായത്. പള്ളിക്കര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് ഇന്ദിരയുടെയും പരേതനായ കുമാരന്‍റെയും മകനാണ് ദിപിൻ. കാസർകോട് നിന്ന് ഡ്യൂട്ടി കഴിഞ്ഞ്  തിരിച്ചുവരികയായിരുന്നു ദിപിൻ

കുമാറിന്റെ ബൈക്ക്

കാറുകൾക്കിടയിൽ പെടുകയായിരുന്നു.

രണ്ടു കാറുകളും ബൈക്കും തമ്മിൽ

കൂട്ടിയിടിച്ചതിന്റെ ആഘാതത്തിൽ

യുവാവ് തൽക്ഷണം മരിച്ചു. ബേക്കൽ

പോലീസ് സ്ഥലത്ത് എത്തി മൃതദേഹം

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി

മോർച്ചറിയിലേക്ക് മാറ്റി. ഏക

സഹോദരൻ: ദിലീപ്

Post a Comment

Previous Post Next Post