കൊയമ്പത്തൂരിൽ ബൈക്കും ടിപ്പറും കൂട്ടി ഇടിച്ച് മൂന്നാർ സ്വദേശി അടക്കം രണ്ട് പേർ മരണപ്പെട്ടു
മൂന്നാറിലെ തോട്ടം തൊഴിലാളിയുടെ

മകൻ തമിഴ്നാട്

കൊയമ്പത്തൂരിലുണ്ടായ ബൈക്ക്

അപകടത്തിൽ മരിച്ചു. മൂന്നാർ

ഗ്രാമസലാന്റ് റോഡിൽ ശാന്തിവനത്തിന്

സമീപം താമസിക്കുന്ന ശക്തിവേലിന്റെ

മകൻ എസ്. സുമൻ(22)ണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന തൂത്തുക്കുടി സ്വദേശി

മുത്തുകുമാറും (24) മരണപ്പെട്ടു.

കഴിഞ്ഞ ദിവസം പുലർച്ചെ 2 ന്

കൊയമ്പത്തൂർ അവിനാശി റോഡിലെ

ടെക്സ്റ്റ് ടൂകവലയിൽ എതിരെ വന്ന

ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചാണ്

അപകടമുണ്ടായത്.

ബൈക്ക് ഓടിച്ചിരുന്ന മുത്തു കുമാർ

സംഭവസ്ഥലത്തും സുമൻ

കൊയമ്പത്തൂരിലെ ഗവ.

ആശുപത്രിയിൽ

ചികിൽസയിലിരിക്കെയുമാണ് മരിച്ചത്.

ഇരുവരും കൊയമ്പത്തൂരിലെ ശിവൻ

വേടപട്ടിയിലെ സ്വകാര്യ കമ്പനി

ജീവനക്കാരാണ്. സുമന്റെ മ്യതദേഹം

മൂന്നാറിൽ സംസ്കരിച്ചു. തമിഴ്നാട്ടിൽ

മൂന്നാർ സ്വദേശികളായ യുവാക്കൾ

ബൈക്ക് അപകടത്തിൽ

മരണപ്പെടുന്നത് നിത്യസംഭവമായി

മാറിയിരിക്കുകയാണ്. കഴിഞ്ഞ

ഒരുവർഷത്തിനിടെ നാലോളം പേരാണ്

കൊയമ്പത്തൂരിൽ ബൈക്ക്

അപകടത്തിൽ മരണപ്പെട്ടത്.

Post a Comment

Previous Post Next Post