വേറ്റിനാട് ഗ്യാസ് സിലിണ്ടർ കയറ്റി വന്നലോറിയും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു
തിരുവനന്തപുരം    വട്ടപ്പാറക്കു സമീപം വേറ്റിനാട് ഗ്യാസ് സിലിണ്ടർ കയറ്റി വന്ന വാഹനവും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു . വട്ടപ്പാറ നിന്നും കിളിമാനൂർ ഭാഗത്തേക്ക് വന്ന ഗ്യാസ്കുറ്റികൾ കയറ്റിയ വാഹനവും കിളിമാനൂർ ഭാഗത്തുനിന്നും വട്ടപ്പാറ ഭാഗത്തേക്ക് പോയ മെറ്റൽ കയറ്റിവന്ന ടിപ്പർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഗ്യാസ് കയറ്റി വന്ന വാഹനം കെ എസ് ആർ ടി സി ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ആണ് അപകടം നടന്നത്

 ഇടിയുടെ ആഘാതത്തിൽ ഗ്യാസ് വാഹനത്തിലെ ഡ്രൈവർക്ക് ഇറങ്ങാൻ പറ്റാത്ത വിധം സീറ്റിൽ കുരുങ്ങി പോയിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സഹായത്തോടുകൂടി ഡ്രൈവറെ പുറത്തെടുത്തു 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

 അതേസമയം റോഡിലെ ബ്ലോക്കിൽ പെട്ട് കിടന്ന കെ എസ് ആർ ടി സി വാഹനത്തിലെ ഒരു യാത്രക്കാരിക്ക് ദേഹാശ്വാസ്യം ഉണ്ടാവുകയും തുടർന്ന് യാത്രക്കാരിയെ മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോവുകയും ചെയ്‌തു.

Post a Comment

Previous Post Next Post