ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്പാലക്കാട്‌ മണ്ണാര്‍ക്കാട്: കല്ലടി കോളേജിന് സമീപം സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് കുരിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷാമിലിന് (13) ഗുരുതര പരിക്കേറ്റു.

രാവിലെ ഉമ്മയ്ക്കൊപ്പം ആശുപത്രിയിലേക്ക് വരുന്ന വഴി കുന്തിപുഴ പാലത്തിന്റെ തിരിവില്‍ വെച്ച്‌ ഷാമില്‍ റോഡിലേക്ക് വീഴുകയായിരുന്നു. ബസിന്റെ ഡോര്‍ അടച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.


ഉടന്‍ കുട്ടിയെ വട്ടമ്ബലത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കാനിംഗില്‍ തലയില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഷാമിലിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. പള്ളിക്കുന്ന് എ.യു.പി.എസിലെ എഴാംതരം വിദ്യാര്‍ത്ഥിയാണ്.

Post a Comment

Previous Post Next Post