തൃശ്ശൂർ വാടാനപ്പള്ളി: ചേറ്റുവയിൽ നിയന്ത്രണംവിട്ട കാറിടിച്ച് ഇരുചക്ര വാഹനത്തിൽ യാത്രചെയ്തിരുന്ന ദമ്പതികൾക്ക് പരിക്കേറ്റു.
തളിക്കുളം സ്വദേശികളായ പരവശ്ശേരി
വീട്ടിൽ അനസ്, ഭാര്യ നാജിയ
എന്നിവരെ എങ്ങണ്ടിയൂരിലെ
ആസ്പത്രിയിലും തുടർന്ന് തൃശൂരിലെ
സ്വകാര്യ ആശുപത്രിയിലും
പ്രവേശിപ്പിച്ചു.
ചാവക്കാട് ഭാഗത്ത് നിന്ന് വന്നിരുന്ന
ബൈക്കിലേക്ക് കാർ ഇടിച്ചു
കയറുകയായിരുന്നു. റോഡിലേക്ക്
വീണ യുവതിയുടെ തലക്കാണ്
പരിക്ക്. ബൈക്ക് യാത്രക്കാരെ ഇടിച്ച്
തെറിപ്പിച്ച കാർ സമീപത്തെ
മസ്ജിദിന് മുന്നിലെ ഭണ്ഡാരത്തിൽ
ഇടിച്ചാണ് നിന്നത്.
കാറിലുണ്ടായിരുന്ന നാലു പേർക്ക്
നിസാര പരിക്കേറ്റു. തിങ്കളാഴ്ച്ച
പുലർച്ചെ മൂന്നരക്ക് ചേറ്റുവ ജുമാ
മസ്ജിദിന് മുന്നിലാണ് അപകടം.
വാടാനപ്പള്ളി പോലീസ് നടപടികൾ
സ്വീകരിച്ചു.