ബസും വാനും കൂട്ടിയിടിച്ച്‌ നാലുപേര്‍ക്ക് പരിക്ക്: രണ്ടുപേരുടെ നില ഗുരുതരം



 കൊല്ലം അഞ്ചലില്‍ കെഎസ് ആര്‍ടിസി ബസും ഒമ്നി വാനും കൂട്ടിയിട്ടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.

കാര്‍ യാത്രികരായ കാട്ടാമ്ബള്ളി സ്വദേശി ആകാശ് (23) , കരുകോണ്‍ കടവറം സ്വദേശി സുനില്‍ (48), തടിക്കാട് സ്വദേശി അല്‍ത്താഫ് (26), കരുകോണ്‍ സ്വദേശി അര്‍ഷാദ് (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 


പരിക്കേറ്റവരെ നാട്ടുകാര്‍ വാന്‍ വെട്ടിപ്പൊളിച്ചു അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ ആകാശ്, സുനില്‍ എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേഷിപ്പിച്ചു.

അതീവ ഗുരുതരാവസ്ഥയിലുള്ള ആകാശിനെ പ്രത്യേക ആംബുലന്‍സ് എത്തിച്ചാണ് മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ ഉച്ചകഴി ഞ്ഞ് മൂന്നോടെയാണ് അപകടം ഉണ്ടായത്. മല്ലപ്പള്ളിക്ക് പോവുകയായിരുന്ന ബസില്‍ പുനലൂര്‍ ഭാഗത്ത് നിന്നും എത്തിയ ഒമിനി വാന്‍ ഇടിച്ചു കയറുകയായിരുന്നു. ഉടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ ഏറെ പരിശ്രമിച്ചാണ് കാറില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തു ആംബുലന്‍സിലും ജീപ്പിലുമായി അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഏരൂര്‍ ആലഞ്ചേരിയില്‍ അലൂമിനിയം ഫ്രാബ്രിക്കേഷന്‍ സ്ഥാപനം നടത്തുന്നയാളും തൊഴിലാളികളുമാണ് അപകടത്തിപ്പെട്ടത്.

Post a Comment

Previous Post Next Post