ട്രെയിനിൽ സംഘട്ടനം…പാളത്തിലേക്ക് തെറിച്ചുവീണയാൾ മരിച്ചു



കോഴിക്കോട്: ട്രെയിനിൽ അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ പാളത്തിലേക്ക് തെറിച്ചുവീണയാൾ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഒപ്പം യാത്ര ചെയ്ത അസം സ്വദേശി മുഫാദൂരിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ഇന്റർസിറ്റി എക്പ്രസിൽ കയറിയ അസം സ്വദേശി സംഘട്ടനത്തെ തുടർന്ന് കണ്ണൂക്കരയിൽ വെച്ചാണ് പുറത്തേക്ക് തെറിച്ച് വീണത്. ട്രെയിനിലെ മറ്റ് യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ആർ.പി.എഫ് എസ്.ഐ പി.പി. ബിനീഷും സംഘവും സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയാകുന്നു

Post a Comment

Previous Post Next Post