വീടിനോട് ചേര്‍ന്നുള്ള വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് രണ്ടുവയസ്സുകാരി മരിച്ചു


 കണ്ണൂർ ചെറുവാഞ്ചേരി: വീടിനോട് ചേര്‍ന്ന് താത്കാലികമായി നിര്‍മിച്ച ചെറിയ കുഴിയിലെ വെള്ളത്തില്‍വീണ് രണ്ടുവയസ്സുകാരി മരിച്ചു.


മുണ്ടയോട് കോളനിയിലെ ചെന്നപ്പൊയില്‍ ഹൗസില്‍ മനോഹരന്റെയും സിന്ധുവിന്റെയും ഏകമകള്‍ അവനികയാണ് മരിച്ചത്.


പുതുതായി പണിയുന്ന വീടിനോടുചേര്‍ന്ന് നിര്‍മാണപ്രവൃത്തികള്‍ക്കും കൃഷിയാവശ്യത്തിനുമുള്ള വെള്ളം ശേഖരിക്കാനായി എടുത്തതായിരുന്നു കുഴി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി അബദ്ധത്തില്‍ വെള്ളത്തില്‍ വീണതാകാമെന്ന് കരുതുന്നു. ഉടനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post