പൊന്നാനിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം;വയോധിക മരിച്ചു.



 മലപ്പുറം പൊന്നാനി ബിയ്യത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്കിൽ മകനോടൊപ്പം യാത്ര ചെയ്തിരുന്ന വയോധിക മരിച്ചു. മകന് ഗുരുതര പരിക്ക് 

പൊന്നാനി ഈശ്വരമംഗലം കുമ്പളത്ത് സ്വദേശി കല്ലൂർ സുലോചന (67) ആണ് മരിച്ചത്.ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം

അപകട വിവരമറിഞ്ഞെത്തിയ മാറഞ്ചേരി  കരുണ പൈൻ പാലീയേറ്റീവ് ആംബുലൻസ് പ്രവർത്തകർ  പരിക്കേറ്റവരെ എടപ്പാൾ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും വായോധിക മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ മകനെ തുടർ ചികിത്സക്കായി തൃശ്ശൂരിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി 


Post a Comment

Previous Post Next Post