സുഹൃത്തുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം: മാവേലിക്കരയില്‍ യുവാവ് കുത്തേറ്റ് മരിച്ചു



മാവേലിക്കര: മുള്ളിക്കുളരങ്ങയിലെ അന്‍പൊലിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാര്‍ക്കുതര്‍ക്കത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു.

മാവേലിക്കര ഉമ്ബര്‍നാട് ചക്കാല കിഴക്കതില്‍ സജേഷ് (37) ആണ് കൊല്ലപ്പെട്ടത്. തെക്കേക്കര പഞ്ചായത്ത് 19ാം വാര്‍ഡില്‍ വില്ലേജ് ഓഫിസ് ജങ്ഷന് വടക്ക് കനാല്‍ പാലത്തിന് താഴെ അശ്വതി ജങ്ഷനിലെ അന്‍പൊലി കളത്തില്‍ വെച്ച്‌ വ്യാഴാഴ്ച രാത്രി 12നാണ് സംഭവം. പ്രതി ഉമ്ബര്‍നാട് വിഷ്ണു ഭവനം വിനോദ് (വെട്ടുകത്തി വിനോദ്-50) ഒളിവിലാണ്. കൃഷ്ണപുരം സ്വദേശിയായ സജേഷ് ഭാര്യവീടായ ചക്കാല കിഴക്കതിലായിരുന്നു താമസം.

പെയിന്റിങ് തൊഴിലാളിയാണ്. ഇടത് കൈയുടെ മസിലില്‍ കുത്തേറ്റ സജേഷിന്‍റെ ഞരമ്ബ് മുറിഞ്ഞിരുന്നു. മാവേലിക്കര ജില്ല ആശുപത്രിയില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി രക്തം വാര്‍ന്നായിരുന്നു മരണം. ഭാര്യ: സൗമ്യ

Post a Comment

Previous Post Next Post