കണ്ണൂർ:വളപട്ടണത്തിനു സമീപം ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു. ഇന്നു രാവിലെ ഏഴു മണിയോടെയാണ് സംഭവം. മരിച്ചവരിൽ അരോളി സ്വദേശി പ്രസാദ് (52) എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ച രണ്ടാമൻ ധർമശാല സ്വദേശിയാണെന്നാണ് വിവരം. ഇവരുടേത് ആത്മഹത്യ ആണെന്നാണ് പോലീസ് നിഗമാനം. പോലീസ് അന്വേഷണം ആരംഭിച്ചു