പരുമലയിൽ കുളിക്കാനിറങ്ങിയ വിദ്യാ‍ർഥിയെ കാണാനില്ലആലപ്പുഴ: പരുമലയിൽ പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. പരുമല കൊച്ചുപറമ്പിൽ ബഷീറിന്റെ മകൻ ആദിൽ (16) നെ ആണ് കാണാതായത്. അരയൻപറമ്പിൽ കടവിൽ കൂട്ടുകാരുമൊത്ത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയ ആദിൽ കയത്തിൽ മുങ്ങി താഴുകയായിരുന്നു. പുളികീഴ് പൊലിസും തിരുവല്ല അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തി .

Post a Comment

Previous Post Next Post