മണ്ണാർക്കാട് എം ഇ എസ് കല്ലടി കോളേജിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

 


മണ്ണാർക്കാട്: എം ഇ എസ് കല്ലടി കോളേജിന് സമീപം നടന്ന വാഹനാപകടത്തിൽ യുവാവ് മരിച്ചു. കൊടുവാളിപ്പുറത്ത് താമസിക്കുന്ന കല്ലിടുംബൽ ബഷീറിന്റെ മകൻ മുഹമ്മദ് ഫർഹാൻ (24) ആണ് മരിച്ചത്.  

ഇന്നലെ (വ്യാഴം) രാത്രി 11.45 ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിലും, പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ദ ചികിത്സക്കായി കൊയമ്പത്തൂരിലേക്ക് കൊണ്ട് പോയതായി അറിയുന്നു. പിന്നീട് പെരിന്തൽമണ്ണയിലേക്ക് തന്നെ കൊണ്ടുവരുകയായിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. അപകടത്തിൽ ബൈക്ക് ഭാഗികമായി തകർന്നു. വേങ്ങയിലെ സ്വകാര്യ കടയിൽ താത്കാലികമായി ജോലി ചെയ്യുന്ന ഫർഹാൻ കടയടച്ച് ഉമ്മയുടെ വീടായ പുല്ലശ്ശേരിയിലേക്ക് പോവുന്നതിനിടെയാണ് അപകടം. സ്കൂൾ അവധിയായതിനാൽ ഉമ്മയും സഹോദരിമാരും


പുല്ലശ്ശേരിയിലായിരുന്നു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. 

പിതാവ് ബഷീർ സഊദിയിലാണ്.

ഉമ്മ: സാനിബ. സഹോദരങ്ങൾ: ഫഹ്‌മിദ, ഫസ്മിദ, ഫൻസ.

Post a Comment

Previous Post Next Post