അബോധാവസ്ഥയില്‍ കുറ്റിക്കാട്ടില്‍ കണ്ടെത്തിയ ആളെ പോലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു

 


 പാലക്കാട്‌ ആലത്തൂര്‍: തൃപ്പാളൂര്‍ പെട്രോള്‍ പന്പിന് സമീപം പുഴയോരത്തെ കുറ്റിക്കാട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ആള്‍ മരിച്ചു.

കുഴല്‍മന്ദം ചരപ്പറന്പ് ഇടക്കാട് വീട്ടില്‍ കൃഷ്ണന്‍റെ മകന്‍ വിനോദ് (44) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 3.45 ഓടുകൂടിയാണ് ഇയാളെ അബോധാവസ്ഥയില്‍ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. പോലീസ് എത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആലത്തൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.


മാതാവ്: കമലം. ഭാര്യ: ലതിക. മക്കള്‍: വിശാല്‍, ചൈതന്യ. സഹോദരങ്ങള്‍: സുകുമാരന്‍, പുഷ്പലത.


Post a Comment

Previous Post Next Post