അട്ടപ്പാടിയില്‍ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു


പാലക്കാട്‌  അഗളി:അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. തേക്കുപ്പനയില്‍ രംഗനാണ് കൊല്ലപ്പെട്ടത്. കശുവണ്ടി ശേഖരിക്കുന്നതിനായി കാട്ടിലേയ്ക്ക് പോയതായിരുന്നു ഇയാള്‍.തുടര്‍ന്ന് കാണാതായതോടെ ബന്ധുക്കളും വനപാലകരും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.


ഫെബ്രുവരിയിലും അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചിരുന്നു. പുതൂര്‍ മുള്ളി കുപ്പം ആദിവാസി കോളനിയിലെ നഞ്ചന്‍ (60) ആണ് മരിച്ചത്. പുല്ലുവെട്ടാനായി വനാതിര്‍ത്തിയില്‍ പോയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. ആന നെഞ്ചില്‍ ചവിട്ടിയെന്നാണ് പ്രാഥമിക നിഗമനം. ശബ്ദം കേട്ട് പ്രദേശവാസികള്‍ എത്തിയാണ് ആനയെ ഓടിച്ചത്.


കഴിഞ്ഞയാഴ്ച പാലക്കാട് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. വീടിനടുത്തെത്തിയ കാട്ടാനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്നേക്കര്‍ മീന്‍വല്ലം പുല്ലാട്ട് വീട്ടില്‍ സഞ്ജു മാത്യുവിനാണ് പരിക്കേറ്റത്.വീടിനോട് ചേര്‍ന്ന ഷെഡില്‍ ശബ്ദം കേട്ട് സഞ്ജു ഓടിയെത്തിയതായിരുന്നു. റബര്‍ ഷീറ്റ് അടിക്കുന്ന മെഷീന്‍ തകര്‍ക്കുന്നതിനിടെ ആന ഇയാള്‍ക്ക് നേരെ തിരിഞ്ഞു. ആനയെ ഓടിക്കാന്‍ നോക്കിയ സഞ്ജുവിനെ തുമ്ബിക്കൈയില്‍ തൂക്കിയെടുത്തു. പ്രദേശവാസികള്‍ ഓടിയെത്തി ബഹളം വച്ചതിനെ തുടര്‍ന്ന് യുവാവിനെ ആന സമീപത്തെ കുഴിയിലേക്ക് ചുഴറ്റിയെറിഞ്ഞു. വീഴ്ചയുടെ ആഘാതത്തില്‍ യുവാവിന് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു

Post a Comment

Previous Post Next Post